.
പ്രിയ സുഹൃത്തുക്കളെ നമ്മുടെ ഈ കോഴ്സ് വളരെ പെട്ടെന്ന് മനസ്സിലാകുന്ന കോഴ്സ് ആണ്.. ഞാൻ രണ്ട് ഗുരുനാഥൻ മാരിൽ നിന്നും വാസ്തു കോഴ്സ് ചെയ്തിട്ടുണ്ട് അവിടെത്തെ ഒക്കെ fees ഇതിന്റെ രണ്ടോ മൂന്നോ ഇരട്ടിയാണ് അതും കൂടുതൽ ഒന്നും പറഞ്ഞു തരികയും ഇല്ല.. ഇത്രയും deep ആയ ക്ലാസ്സ് ഞാൻ ആദ്യമായാണ് ജോയിൻ ചെയ്തത് ഒരു ടീച്ചർ ആയിട്ടല്ല ഒരു സുഹൃത്തിനെ പോലെ എപ്പോഴും നമുക്ക് ഈ ഗുരുനാഥനോട് സംശയങ്ങൾ ചോദിക്കാം..ഇന്ന് വരെ ഉള്ള ഗുരുനാഥന്റെ ക്ലാസും കേട്ടപ്പോൾ ആണ് എന്റെ പഴയ ഓരോ സംശയങ്ങളും മാറിവന്നത്..അത് കൊണ്ട് ആരും മടിച്ചു നിൽക്കേണ്ട.. വളരെ നല്ല ക്ലാസുകളുമായി നമ്മുടെ ഗുരുനാഥൻ എത്തും തീർച്ച.ഗുരുനാഥനു എല്ലാമംഗളങ്ങളും നേരുന്നു..🙏🙏
Sijimon Cheeroli-Vasthu Rathna
സാറിൻ്റെ ക്ലാസ്സുകൾ മികച്ച വയാണ്. വാസ്തു ശാസ്ത്രവുമായിട്ടോ എഞ്ചിനീയറിംഗ്സ്പേസ് യൂട്ടലേഷനുമായി ബന്ധപ്പെട്ടോ ഇന്നു് കേരളത്തിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച കൂട്ടായ്മയാണിത്. വീടുവയ്ക്കാനുദ്ദേശിയ്ക്കുന്ന ഏതൊരാളുടെ മനസ്സിലും തൻ്റേതായ ഒരു രൂപരേഖയും ആശയവുമുണ്ടാകും! അതിലെ പോരായ്മകളെ സ്വയം തിരിച്ചറിഞ്ഞ് തിരുത്തി സ്വയം മുന്നേറാൻ പ്രാപ്തമാക്കുന്ന 'വാസ്തുവിനേക്കുറിച്ചും പ്ലാൻ ഡിസൈനിംഗിനേപ്പറ്റിയും യാതൊരു ധാരണയുമില്ലാത്ത ഏതൊരാൾക്കും വ്യക്തമായ ദിശാബോധം നൽകുന്നതാണ് അദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ ഏതൊരു സംശയവും നിവൃത്തി വരുത്തുവാനുള്ള ഒരു കുടുംബാംഗത്തെപ്പോലെ തികഞ്ഞ ആത്മാർത്ഥതയുള്ള പ്രതിബദ്ധതയും പ്രശംസനീയമാണ്. ഒട്ടേറെ സംശയങ്ങളുമായി അലഞ്ഞു നടന്ന എനിക്ക് സംശയ നിവൃത്തി നൽകിയത് അദ്ദേഹത്തിൻ്റെ ക്ലാസ്സുകളാണ്. അനുഭവമാണല്ലോ ഗുരു ! എൻ്റെ അനുഭവത്തിൽ ആയിരം സൈറ്റുകളിൽ പരതി ലഭിയ്ക്കുന്നതിനേക്കാൾ അറിവ് അര മണിക്കൂർ ക്ലാസ്സുകളിൽ നിങ്ങൾക്ക് ലഭിയ്ക്കുമെന്നതുറപ്പ്.
Vidyadharan Damodaran Nair (ഡി. വിദ്യാധരൻ ഭാവ ഗീതം)- Retired Civil Engineer Govt Of Kerala